ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കും

Saturday 28 July 2018 2:10 am IST

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതിനെതിരെ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സമര പരിപാടികള്‍ ആരംഭിക്കുന്നു. ദേശ വ്യാപകമായുള്ള സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെ നോ എന്‍എംസി ഡേ ആചരിക്കുന്നു. ഡോക്ടര്‍മാര്‍ ഒ. പി ബഹിഷ്‌കരിക്കും

അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, ലേബര്‍ റൂം, അടിയന്തര ശസ്ത്രിക്രിയ എന്നിവ ഒഴിവാക്കിയാണ് ഒപി ബഹിഷ്‌കരണം നടത്തുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ ഉമ്മറും സെക്രട്ടറി ഡോ.എന്‍.സുള്‍ഫിയും അറിയിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.