കന്യാസ്ത്രീക്കെതിരെ കാത്തലിക് ഫെഡറേഷന്‍

Saturday 28 July 2018 2:14 am IST

തിരുവനന്തപുരം: കന്യാസ്ത്രീയെ മദര്‍സുപ്പീരിയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനാലാണ് ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗീക പീഡനം ആരോപിച്ചതെന്ന് കേരള കാത്തലിക് ഫെഡേറേഷന്‍ ഇന്ത്യാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചതായി ആരോപിക്കുന്ന കന്യാസ്ത്രീക്കെതിരെ പര പുരുഷബന്ധം ആരോപിച്ച് മറ്റൊരു സ്ത്രീ പരാതി നല്‍കി. ആ പരാതിയില്‍ രൂപത അന്വേഷണം നടത്തി പദവിയില്‍നിന്നു പുറത്താക്കിയപ്പോഴാണ് പീഡന കഥയുമായി രംഗത്തുവന്നിരിക്കുന്നത്, ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് അഡ്വ. പി.പി ജോസഫ്, ജോസ് മാത്യു, ടോണി കോയിത്തറ തുടങ്ങിയവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.