അഭൗമ സൗന്ദര്യമായി അതിരപ്പിള്ളി, കാണാന്‍ തിരക്കേറുന്നു

Saturday 28 July 2018 3:19 am IST

തൃശൂര്‍: അഭൗമ സൗന്ദര്യമായി അതിരപ്പിള്ളി. കാണാന്‍ സന്ദര്‍ശക പ്രവാഹം. പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നതോടെ അതിരപ്പിള്ളിയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിച്ചു. വെള്ളച്ചാട്ടം കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ദിവസേന എത്തുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സന്ദര്‍ശകരുടെ ഒഴുക്കുണ്ട്. 

ഇന്ന് ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടി തുറക്കുന്നതോടെ വെള്ളച്ചാട്ടം വന്‍ സൗന്ദര്യക്കാഴ്ചയായി മാറും. ബാഹുബലി, രാവണ്‍ എന്നിവ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് പശ്ചാത്തലമായിട്ടുണ്ട് അതിരപ്പിള്ളിയുടെ സൗന്ദര്യം. 

സന്ദര്‍ശക പ്രവാഹം കനത്തതോടെ ചാലക്കുടി-വാല്‍പ്പാറ റൂട്ടില്‍ വന്‍ വാഹനത്തിരക്ക് അനുഭവപ്പെടുന്നു. അതിരപ്പിള്ളിയിലും തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ പെടാപ്പാട് പെടുകയാണ്. പുഴയില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്. പുഴയില്‍ ഒഴുക്ക് ശക്തമാണ്. വഴുക്കലുള്ള പാറകളും ഉള്ളതിനാല്‍ അപകടസാധ്യത കൂടുതലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.