ആറുവയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് പത്തുവര്‍ഷം കഠിനതടവ്

Saturday 28 July 2018 2:58 am IST

ആലപ്പുഴ: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെ പത്തുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. വള്ളികുന്നം സ്വദേശിയെയാണ് ആലപ്പുഴ സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ ശിക്ഷിച്ചത്. 

2015 ലെ ഓണാവധിക്ക് സര്‍ക്കാര്‍ ഹോമില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയെന്നാണ് കേസ്. അവധി കഴിഞ്ഞെത്തിയ കുട്ടിയുടെ പെരുമാറ്റത്തിലും ശാരീരിക അസ്വസ്ഥതയിലും സംശയം തോന്നിയ സര്‍ക്കാര്‍ ഹോം അധികൃതര്‍ കുട്ടിയെ വൈദ്യപരിശോധനയ്ക്കും കൗണ്‍സലിങ്ങിനും വിധേയമാക്കിയപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. 

വിവിധ വകുപ്പുകളിലായാണ് പത്തുവര്‍ഷം ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. മൂന്നുലക്ഷം രൂപ പിഴയും നല്‍കണം. തുകയില്‍ രണ്ടുലക്ഷം രൂപ കുട്ടിയുടെ പേരില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കണമെന്നും വിധിപ്പകര്‍പ്പു കിട്ടി 30 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും കുട്ടിക്ക് രണ്ടുലക്ഷം രൂപ നല്‍കണമെന്നും ഉത്തരവിലുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.