ദുരിതാശ്വാസ ക്യാമ്പിലെ ജാതിവിവേചനത്തിന് സര്‍ക്കാര്‍ കൂട്ട്: കെ. പി. ശശികല

Saturday 28 July 2018 3:17 am IST

ഹരിപ്പാട്: പള്ളിപ്പാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ദുരിതാശ്വാസ ക്യാമ്പില്‍ പട്ടികജാതിക്കാര്‍ക്കൊപ്പം താമസിക്കാനും ഭക്ഷണം കഴിക്കാനും തയാറാകാതെ അവരെ ജാതീയമായി അധിക്ഷേപിച്ച ക്രൈസ്തവ കുടുംബങ്ങള്‍ക്ക് പ്രത്യേക ക്യാമ്പ് അനുവദിച്ച് സര്‍ക്കാര്‍ ജാതി വിവേചനത്തിന് കൂട്ടുനിന്നതായി ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികല കുറ്റപ്പെടുത്തി.   

ആഞ്ഞിലിമൂട് സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പില്‍ ജാതിവിവേചനത്തിനിരയായ പട്ടികജാതി കുടുംബങ്ങളെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അവര്‍. 

ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഉച്ചാടനം ചെയ്ത ഇത്തരം സാമൂഹിക അസമത്വങ്ങളുടെ പുതിയ കാലത്തെ വക്താക്കളെ ഒറ്റപ്പെടുത്തുന്നതിന് പകരം സംഘടിത വോട്ട്ബാങ്ക് ലക്ഷ്യമാക്കി അവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയായിരുന്നു. 

ഹിന്ദുഐക്യവേദിയുടെയും മറ്റ് ദളിത് സംഘടനകളുടെയും ഇടപെടലിനെ തുടര്‍ന്ന് സംഭവം വിവാദമായപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ തയാറായത്, ശശികല പറഞ്ഞു. 

സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിനോദ് ഉമ്പര്‍നാട്, സി. എന്‍. ജിനു, ജില്ലാ സംഘടനാ സെക്രട്ടറി സഹജന്‍, ജില്ലാ വൈസ്പ്രസിഡന്റ് ശ്രേയസ് നമ്പൂതിരി, താലൂക്ക് ജനറല്‍ സെക്രട്ടറി ഹര്‍ഷന്‍ ഹരിപ്പാട് എന്നിവരും കൂടെയുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.