സന്നാഹം സമനിലയില്‍

Saturday 28 July 2018 2:31 am IST

ചെംസ്‌ഫോര്‍ഡ്: ഇന്ത്യ- എസെക്‌സ് കൗണ്ടി ത്രിദിന മത്സരം സമനിലയായി. ഒന്നാം ഇന്നിങ്ങ്‌സില്‍ 36 റണ്‍സ് ലീഡ് നേടിയ ഇന്ത്യ അവസാന ദിവസം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എടുത്തിനില്‍ക്കെയാണ് മത്സരം സമനിലയാക്കാന്‍ തീരുമാനിച്ചത്. രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യക്ക് ധവാന്‍ (0) പൂജാര( 23) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. രാഹുലും (36) രഹാനെയും (19) പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിങ്ങ്‌സിലും ഇന്ത്യയുടെ തുടക്കം പാളി. ഓപ്പണര്‍ ധവാന്‍ വീണ്ടും പൂജ്യത്തിന് പുറത്തായി. ക്യൂനിന്റെ പന്തില്‍ ധവാന്റെ സ്റ്റമ്പ് തെറിച്ചു.ഒന്നാം ഇന്നിങ്ങ്‌സിലും ധവാന് സ്‌കോര്‍ബോര്‍ഡ് തുറക്കാനായില്ല. മൂന്നാം നമ്പറില്‍ കളിക്കാനിറങ്ങിയ പൂജാര 23 റണ്‍സുമായി മടങ്ങി. വാള്‍ട്ടറുടെ പന്തില്‍ ചോപ്ര പിടികൂടി. 

നേരത്തെ അഞ്ചിന് 237 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്ങ്‌സ് തുടങ്ങിയ എസെക്‌സ് എട്ട്് വിക്കറ്റിന് 359 റണ്‍സ് നേടി ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തു. വാള്‍ട്ടര്‍ 75 റണ്‍സോടെ ടോപ്പ് സ്‌കോററായി. ക്യാപ്റ്റന്‍ വെസ് ലിയും അര്‍ധ സെഞ്ചുറി (57) കുറിച്ചു. പെപ്പര്‍ 68 റണ്‍സും ഫോസ്റ്റര്‍ 42 റണ്‍സും നേടി.  നിജാര്‍ 29 റണ്‍സുമായി കീഴടങ്ങാതെ നിന്നു.ഇന്ത്യക്കായി പേസര്‍ ഉമേഷ് യാദവ് 35 റണ്‍സിന് നാലു വിക്കറ്റ് കീശയിലാക്കി. മറ്റൊരു പേസറായ ഇയാന്‍ ശര്‍മ 59 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നേടി. ശാര്‍ദുള്‍ താക്കുറിന് ഒരു വിക്കറ്റ് ലഭിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.