കൊച്ചി: ക്യാപ്റ്റന്‍ കെ തിമ്മപ്പയ്യ മെമ്മോറിയല്‍ കെ എസ് സി എ ട്രോഫിയില്‍ കേരളം ഹിമാചല്‍ പ്രദേശിനെ 169 റണ്‍സിന് തോല്‍പ്പിച്ചു.
352 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റ്് ചെയ്ത ഹിമാചല്‍ 182 റണ്‍സിന് ഓള് ഔട്ടായി.
ഒന്നാം ഇന്നിങ്ങ്സില്‍ 137 റണ്‍സ്് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്ങ്സില്‍ ഏഴു വിക്കറ്റിന് 214 റണ്‍സ് നേടി അവസാനിപ്പിച്ചതോടെയാണ് ഹിമാചലിന്റെ ലക്ഷ്യം 352 റണ്‍സായത്. സ്കോര്‍ കേരളം: 312, ഏഴിന് 214, ഹിമാചല്‍: 175, 182.
ആദ്യ ഇന്നിങ്ങ്സില്‍ സച്ചിന് ബേബി കുറിച്ച സെഞ്ചുറിയാണ് കേരളത്തിന് ലീഡ് നേടിക്കൊടുത്തത്. രണ്ടാം ഇന്നിങ്ങ്സില്‍ ഹിമാചലിന്റെ മുന്ന് വിക്കറ്റും സച്ചിന് ബേബി വീഴ്ത്തി. മിഥുന് ഹിമാചലിന്റെ ആറു വിക്കറ്റുകള്‍ കീശയിലാക്കി.മത്സരത്തില്‍ മൊത്തം ഒമ്പത് വിക്കറ്റ് മിഥുന് ലഭിച്ചു.
രണ്ടാം ഇന്നിങ്ങ്സില്‍ കേരളത്തിനായി രാഹുല്‍ 73 റണ്‍സും അക്ഷയ് ചന്ദ്രന് 50 റണ്‍സും സച്ചിന് ബേബി 35 റണ്‍സും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: