ന്യൂദല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് ആരാധിക്കുന്ന കായിക താരമെന്ന ബഹുമതി മഹേന്ദ്ര സിങ് ധോണിക്ക് സ്വന്തം. സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി എന്നിവരെ പിന്തള്ളിയാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ആരാധിക്കുന്ന കായികതാരത്തെ തെരഞ്ഞെടുക്കുന്നതിനായി യുഗോവ് നടത്തിയ ഓണ്‍ ലൈന്‍ സര്‍വ്വേയില്‍ 7.7 ശതമാനം വോട്ടുകള്‍ നേടി ധോണി ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസമായ സച്ചിന് ടെന്‍ഡുല്‍ക്കര്‍ രണ്ടാം സ്ഥാനം നേടി. 6.8 ശതമാനം വോട്ടുകളാണ് ലഭിച്ചത്.നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തെത്തി. കോഹ്ലിക്ക് 4.8 ശതമാനം വോട്ടുകള്‍ കിട്ടി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 47 പന്തില്‍ 33 റണ്‍സ് നേടിയ ധോണി ഏകദിന മത്സരങ്ങളില്‍ പതിനായിരം റണ്‍സ് തികച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരവും പന്ത്രണ്ടാമത്തെ ലോക താരവുമാണ് ധോണി.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ധോണിയെ ശക്തമായി വിമര്‍ശിച്ചു. തുടര്‍ന്ന് ധോണി വിരമിക്കുമെന്ന അഭ്യൂഹവുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: