മാന്നാര്‍ (ആലപ്പുഴ): ഭാരതീയ സന്ന്യാസ പരമ്പരയില്‍ എന്നും സ്മരണീയനാണ് ആനന്ദ്ജി എന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. ആത്മബോധോദയസംഘ സ്ഥാപകനായ ശുഭാനന്ദ ഗുരുദേവന്റെ പിന്‍ഗാമിയായിരുന്ന ആനന്ദജി ഗുരുദേവന്റെ 94ാമത് ഉത്രാടം ജന്മനക്ഷത്ര മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് വളരെ അടുപ്പമുള്ള സന്ന്യാസിവര്യനായിരുന്നു ആനന്ദജി. അസമത്വത്തിന്റെ അതിര്‍വരമ്പുകളെ അടര്‍ത്തിമാറ്റാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു.
സെക്രട്ടറി സ്വാമി ഗീതാനന്ദന് അദ്ധ്യക്ഷനായി. ആശ്രമാധിപതി ദേവാനന്ദ ഗുരുദേവന് അനുഗ്രഹപ്രഭാഷണം നടത്തി. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്, പഞ്ചായത്ത് പ്രസിഡന്റ് ഇ.എന്‍. നാരായണന്, സ്വാമി വിവേകാനന്ദന്, സ്വാമി ധര്‍മ്മതീര്‍ത്ഥര്‍ സ്വാമി വേദാനന്ദന്, അഡ്വ. പി.കെ. വിജയപ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: