പാക്കിസ്ഥാനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

Saturday 28 July 2018 11:40 am IST

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിക്ക് മുന്‍തൂക്കം ലഭിച്ചതിനു പിന്നാലെ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പില്‍ സൈന്യത്തിന്റെ ഇടപെടലുണ്ടായെന്നും ബൂത്ത് പിടുത്തം നടന്നുവെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നവാസ് ഷെരീഫിന്റെ പിഎംഎല്‍എന്‍ ഉള്‍പ്പടെ 12 പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇസ്ലാമാബാദില്‍ നടന്ന യോഗത്തില്‍ ഇമ്രാന്‍ ഖാനെതിരെ യോജിച്ച് നീങ്ങാന്‍ 12 പാര്‍ട്ടികളുടെയും നേതാക്കള്‍ തീരുമാനിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.