ചൈനീസ് കടന്നുകയറ്റത്തെ ധീരമായി ചെറുത്ത് ഇന്ത്യന്‍ സൈന്യം

Saturday 28 July 2018 12:21 pm IST

ന്യൂദല്‍ഹി:  ഇന്ത്യ- സിക്കിം അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റത്തെ ചെറുത്ത് ഇന്ത്യന്‍ സൈന്യം .ചൈനയുടെ അന്‍പതോളം വരുന്ന സൈനികരാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതിരോധിച്ചതോടെ ചൈനീസ് പട്ടാളം പിന്‍വാങ്ങി.

ഈമാസം ആദ്യമായിരുന്നു സംഭവം .സിക്കിമിലെ നാകു മേഖലയിലാണ് ചൈന കടന്നു കയറാന്‍ ശ്രമിച്ചത്. അതിര്‍ത്തി കടക്കാന്‍ ചൈന പട്ടാളം ശ്രമിക്കുന്നതു കണ്ട ഇന്ത്യന്‍ സൈനികര്‍ സ്ഥലത്തെത്തി തടയുകയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയാണ് തിരിച്ചു പോകണം എന്നാവശ്യപ്പെട്ടിട്ടും ചൈന പട്ടാളം പിന്തിരിഞ്ഞില്ല. തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍ പ്രതിരോധമതില്‍ തീര്‍ത്തതോടെ ഗത്യന്തരമില്ലാതെ ചൈനീസ് പട്ടാളം പിന്‍വാങ്ങുകയായിരുന്നു.

നേരത്തെ ഭൂട്ടാനിലെ ദോക്ലാമിലും ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമായിരുന്നു. ഇത് രണ്ടരമാസത്തോളം നീണ്ടു നിന്നിരുന്നു. പിന്നീട് പ്രശ്‌നം പരസ്പര ധാരണയില്‍ അവസാനിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.