ആലക്കോട്: കണ്ണൂര്‍ ആലക്കോട് മേഖലയിലെ മലയോര പ്രദേശങ്ങളില്‍ നേരിയ ഭൂചലനമുണ്ടായി. രാവിലെ 6.02 ന് അനുഭവപ്പെട്ട ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണു നീണ്ടുനിന്നത്. നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയായിരുന്നു ഭൂചലനമെന്നു നാട്ടുകാര്‍ പറഞ്ഞു. പരപ്പ, നെല്ലിപ്പാറ, ഹില്‍ടോപ്പ്, കൊട്ടയാട് കവല തുടങ്ങിയ ഉയര്‍ന്ന സ്ഥലങ്ങളില്‍ കുലുക്കം അനുഭവപ്പെട്ടു. ക്വാറികള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്ന പരപ്പയിലാണു ഭൂചലനം ശക്തമായി അനുഭവപ്പെട്ടത്.
ശബ്ദവും കുലുക്കവും അനുഭവപ്പെട്ടതോടെ ആളുകള്‍ വീടിനു പുറത്തിറങ്ങി നിന്നു. മൂന്നാഴ്ച മുമ്പ് ആലക്കോട്, കരുവഞ്ചാല്‍, പരിയാരം ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പരിയാരത്ത് ഏതാനും വീടുകള്‍ക്കു വിള്ളലുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: