ലാവോസ്: ലാവോസില്‍ ഡാം തകര്‍ന്ന് പ്രദേശത്ത് ഒറ്റപെട്ടുപ്പോയ പിഞ്ചുകുഞ്ഞിനെ രക്ഷാ പ്രവര്ത്തകന് ചേര്‍ത്തു പിടിച്ച് നീന്തുന്ന വീഡിയോ വൈറലാകുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളക്കെട്ടില്‍ പെട്ടുപോയ കുഞ്ഞിനെ കണ്ടെത്തിയ സംഘം, ശക്തിയായ ഒഴുക്കില്‍ നിന്നുകൊണ്ട് കുഞ്ഞിനെ കൈമാറുന്നതാണ് വീഡിയോയിലുള്ളത്.
അപകടത്തില്‍ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തിയ രക്ഷാപ്രവര്‍ത്തകരോട് നന്ദി പറയുന്ന അമ്മയെയും വീഡിയോയില്‍ കാണാം. ലാവോസ് ഡാം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറിലധികം പേരെ കാണാതായി. ഇരുപതു മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ദുരന്തം 357 ഗ്രാമങ്ങളിലെ 11,777 പേരെ ബാധിച്ചതായി ഐക്യരാഷ്ട്രസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുപതിലേറെ ഗ്രാമങ്ങള്‍ പൂര്‍ണമായും 223 ഗ്രാമങ്ങള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 14 പാലങ്ങള്‍ക്കും കേടുപാടുണ്ടായി. വിയറ്റ്നാം, തായ്ലാന്ഡ്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തതോടെയുള്ള ജലവൈദ്യുതപദ്ധതിക്കായി 2013-ലാണ് ലാവോസ് സര്‍ക്കാര്‍ ഷെ നാംനോയി അണക്കെട്ട് നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: