രണ്ടാനമ്മയുടെ പീഡനം പുറം‌ലോകത്തെത്തിച്ച അധ്യാപികയെ സ്കൂളില്‍ നിന്നും പുറത്താക്കി

Saturday 28 July 2018 12:53 pm IST
കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിക്കുകയും മാധ്യമ പ്രവര്‍ത്തകരെ വിവരമറിയിച്ചെന്നും അതുമൂലം സ്കൂളിന് ഏറെ നാണക്കേടുണ്ടായി എന്നും ആരോപിച്ചാണ് പുറത്താക്കല്‍.

കരുനാഗപ്പള്ളി: കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ച്‌ പീഡിപ്പിച്ച സംഭവം പുറം ലോകത്തെത്തിച്ച സ്‌ക്കൂള്‍ അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി. സ്കൂളിലെ താത്ക്കാലിക അദ്ധ്യാപിക രാജിയെയാണ് ജോലിയില്‍ നിന്നും തഴവ എവിജി എല്‍പി സ്‌കൂള്‍ പുറത്താക്കിയത്. 

കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിക്കുകയും മാധ്യമ പ്രവര്‍ത്തകരെ വിവരമറിയിച്ചെന്നും അതുമൂലം സ്കൂളിന് ഏറെ നാണക്കേടുണ്ടായി എന്നും ആരോപിച്ചാണ് പുറത്താക്കല്‍. കഴിഞ്ഞ ദിവസം ഹെഡ്‌മാസ്റ്റര്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര സ്റ്റാഫ് മീറ്റിങ്ങിലാണ് രാജിയെ പുറത്താക്കാന്‍ തീരുമാനിച്ചത്.  ഒരു വര്‍ഷമായി രാജി സ്‌ക്കൂളില്‍ അദ്ധ്യാപികയായി ജോലി നോക്കുന്നു. പിടിഎ ആണ് നിയമിച്ചത്. 

പീഡനമേറ്റ കുട്ടിയുമായി ഏറെ ആത്മ ബന്ധമുള്ളയാളായിരുന്നു ഇവര്‍. അതിനാലാണ് ഇക്കാര്യം വേഗം തന്നെ അധികാരികളുടെ മുന്നിലെത്തിച്ചത്. ഈ കുട്ടി അമ്മ എന്നാണ് തന്നെ വിളിച്ചിരുന്നതെന്നും രാജി പറയുന്നുണ്ട്. മൂന്ന് ദിവസം മുന്‍പാണ് ശൂരനാട് കിടങ്ങയം ചെപ്പള്ളി തെക്കതില്‍ അനീഷിന്റെ മകളെ രണ്ടാനമ്മയായ ആര്യ ചട്ടുകം ചൂടാക്കി പൊള്ളിച്ചത്. കിടക്കയില്‍ മൂത്രം ഒഴിച്ചതിനാണ് പൊള്ളിച്ചതെന്നാണ് കുട്ടി പറഞ്ഞത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.