യമുനയില്‍ ജലനിരപ്പ് ഉയരുന്നു; ദല്‍ഹി വെള്ളപ്പൊക്ക ഭീഷണിയില്‍

Saturday 28 July 2018 1:03 pm IST

ന്യൂദല്‍ഹി: ഹരിയാനയില്‍ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ യമുനാ നദിയിലെ  ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് എല്ലാ തയ്യാറെടുപ്പുകളും  നടത്താന്‍ അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

യമുന നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനെ തുടര്‍ന്ന് ദല്‍ഹി വെള്ളപ്പൊക്ക ഭീഷണിയില്‍. തീരമേഖലയില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ശനിയാഴ്ച രാവിലെയും ശക്തമായ മഴയാണ് ദല്‍ഹിയില്‍ തുടരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.