തഞ്ചാവൂര്‍: മുന്‍ വിവാ കേരള താരമായിരുന്ന മധ്യനിരക്കാരന് കാലിയ കുലോത്തുങ്കന്‍ (40) ബൈക്ക് അപടകടത്തില്‍ മരണപ്പെട്ടു. കൊല്‍ക്കത്തയിലെ പ്രമുഖ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്, മുഹമ്മദന്‍സ് എന്നിവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
കൊല്‍ക്കത്തയിലെ പ്രമുഖ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്, മുഹമ്മദന്‍സ് എന്നിവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2002നും 2010നും ഇടക്കാണ് കൊല്‍ക്കത്തയിലെ വമ്ബന്മാര്ക്ക് കുലോതുംഗന് കളിച്ചിരുന്നത്. ആദ്യം മൂന്ന് വര്‍ഷത്തോളം ഈസ്റ്റ് ബംഗാളിനായും പിന്നീട് രണ്ട് സീസണുകളില്‍ മൊഹമ്മദന്‍ സ്പോര്ടിംഗിനായും കളിച്ചു. ഒരു സീസണില്‍ മോഹന്‍ ബഗാനിലും കളിച്ചു.
ഭവാനിപൂര്‍ എഫ് സി ആയിരുന്നു കുലോതുംഗന്റെ അവസാന ക്ലബ്. സെക്കന്‍ഡ് ഡിവിഷനില്‍ ഭവാനിക്കായി കളിച്ച ശേഷം താരം വിരമിക്കുകയായിരുന്നു. 2010 മുതല്‍ 2012 വരെ കേരളത്തിന്റെ ഐലീഗ് ക്ലബായ വിവാ കേരള മിഡ്ഫീല്‍ഡിന്റെ ഭാഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: