ആലുവ സപ്ലൈ ഓഫീസില്‍ ആത്മഹത്യാശ്രമം

Saturday 28 July 2018 2:56 pm IST
2016 മുതല്‍ ഇയാള്‍ റേഷന്‍ കാര്‍ഡിന് വേണ്ടി സപ്ലൈ ഓഫീസില്‍ ഇറങ്ങികയറിയിരുന്നു. ഈവര്‍ഷമാണ് കാര്‍ഡ് പുതുക്കി ലഭിച്ചത്. ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ഓഫീസില്‍ തുടര്‍ച്ചയായി എത്തിയിരുന്നു.

കൊച്ചി: റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചതിന് ആലുവ സപ്ലൈ ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ശ്രമം. എടത്തല സ്വദേശി അബ്ദു റഹ്മാന്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നേരത്തെ ബിപി‌എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന അബ്ദു റഹ്മാന്‍ പുതിയ കാര്‍ഡില്‍ എപി‌എല്‍ പട്ടികയായി. ഇതോടെയാണ് റേഷന്‍ ആനുകൂല്യങ്ങള്‍ ഇയാള്‍ക്ക് നിഷേധിക്കപ്പെട്ടത്.

2016 മുതല്‍ ഇയാള്‍ റേഷന്‍ കാര്‍ഡിന് വേണ്ടി സപ്ലൈ ഓഫീസില്‍ ഇറങ്ങികയറിയിരുന്നു. ഈവര്‍ഷമാണ് കാര്‍ഡ് പുതുക്കി ലഭിച്ചത്. ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ഓഫീസില്‍ തുടര്‍ച്ചയായി എത്തിയിരുന്നു. തന്റെ ആവശ്യം അധികൃതര്‍ അംഗീകരികരിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അബ്ദു റഹ്മാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച് അറിവില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.