മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു

Saturday 28 July 2018 3:42 pm IST
33 ജീവനക്കാര്‍ ബസിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. 500 അടി താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍നിന്ന് ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായും ഇയാളാണ് അപകടവിവരം പുറം ലോകത്തെ അറിയിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. പത്തിലധികേ പേര്‍ക്ക് പരിക്കേറ്റു. റായ്ഗഡ്-സത്താറ ജില്ലകളുടെ അതിര്‍ത്തിയിലാണ് സംഭവം. വിനോദസഞ്ചാരത്തിനായി പോയ  ദാപോളി ഡോ. ബാലാസാഹിബ് സാവന്ത് കൊങ്കണ്‍ കൃഷി വിദ്യാപീഠത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം

33 ജീവനക്കാര്‍ ബസിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. 500 അടി താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍നിന്ന് ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായും ഇയാളാണ് അപകടവിവരം പുറം ലോകത്തെ അറിയിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്ഥലത്തെക്കുറിച്ചും ബസ് അപകടത്തില്‍പ്പെട്ട കൊക്കയെക്കുറിച്ചും അറിവുള്ള പ്രദേശവാസികളായ യുവാക്കളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം. പുണെയില്‍നിന്നുള്ള ദുരന്തനിവാരണ സേനയുടെ യൂണിറ്റും അപകട സ്ഥലത്തെത്തി.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അനുശോചനം അറിയിച്ചു. അപകടത്തില്‍ ഒട്ടേറെപ്പേര്‍ മരിച്ചതായുള്ള റിപ്പോര്‍ട്ട് വേദനാജനകമാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.