ജോയലിന്റെ അടുക്കളക്കുളം

Sunday 29 July 2018 2:47 am IST

വിഷരഹിതമായ പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ വീടുകളില്‍ അടുക്കളത്തോട്ടം നിര്‍മ്മിക്കുന്നത് സര്‍വസാധാരണമാണ്. ടെറസുകളിലും ഇപ്പോള്‍ പച്ചക്കറികൃഷി വ്യാപിക്കുകയാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ഇടുക്കി തൊടുപുഴയില്‍ വഴിത്തല സ്വദേശി ജോയല്‍ നിര്‍മ്മിച്ചിരിക്കുന്നത്  അടുക്കള കുളമാണ്. ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ജോയല്‍ ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് അടുക്കളക്കുളം ഒരുക്കിയത്.

മായമില്ലാത്ത മത്സൃം അടുക്കളയിലെ ആവശ്യത്തിനായി ഉത്പാദിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. കുളത്തിന്റെ മാതൃകയില്‍ മുറ്റത്ത് സിമന്റില്‍ തീര്‍ത്ത കുളത്തിലാണ് മത്സ്യം വളര്‍ത്തല്‍. നേരംപോക്കിന് തുടങ്ങിയ കൃഷി ഇന്ന് വാണിജ്യാടിസ്ഥാനത്തിലാക്കിയിരിക്കുകയാണ് ജോയല്‍. അതിസാന്ദ്രതാ (ഹൈഡെന്‍സിറ്റി)രീതിയിലാണ് മത്സൃ കൃഷി. 

22 അടി നീളവും 14 അടി വീതിയും മൂന്നടി പൊക്കവുമുള്ള ടാങ്കില്‍ അത്യുത്പാദനശേഷിയുള്ള സിലോപ്പിയെയാണ് അതിസാന്ദ്രതാ രീതിയില്‍ കൃഷി ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിട്ടിയുടെ (എംപിഇഡിഎ) ഗ്രേഡ് - മൂന്ന് പ്രോജക്ട് ഫാം കൂടിയാണ് ജോയലിന്റെ ജീസസ് ഫിഷ് ഫാം. 

ഗിഫ്റ്റ്, നട്ടര്‍, ഗൗരാമി, അനാബസ് മുതലായ വളര്‍ത്തുമത്സ്യങ്ങളും എയ്ഞ്ചല്‍, ഗപ്പി, ഓസ്‌കാര്‍ തുടങ്ങിയ അലങ്കാര മത്സൃങ്ങളും ഫാമില്‍ വളര്‍ത്തുന്നു. 

ഭക്ഷ്യയോഗ്യമായ മത്സ്യക്കുഞ്ഞുങ്ങളുടെ വില്‍പ്പനയും ഫാമില്‍ നടത്തുന്നുണ്ട്. ഒരു രൂപ മുതല്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ച അനുസരിച്ച് 10 രുപ വരെ വിലയിട്ടാണ് വില്‍പ്പന. ഭാര്യ റൂബിയും മക്കളായ സെബിന്‍, സ്‌നേഹ, സാന്ദ്ര എന്നിവരും മത്സ്യ കൃഷിക്ക് സഹായവുമായി ജോയലിന് ഒപ്പമുണ്ട്. ഫോണ്‍: 9496513559, 9961108999.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.