ഫ്രാന്‍സിലെ വിമാനത്താവളങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ വേണ്ട

Saturday 28 July 2018 4:51 pm IST

ന്യൂദല്‍ഹി:   മറ്റു രാജ്യങ്ങളിലേക്ക് ഫ്രാന്‍സ്‌വഴി യാത്രചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഫ്രാന്‍സിലെ വിമാനത്താവളങ്ങളില്‍ ട്രാന്‍സിറ്റ് വിസ ആവശ്യമില്ല. ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ അലക്‌സാണ്ടര്‍ സീഗ്‌ളര്‍ അറിയിച്ചതാണിക്കാര്യം. അതേസമയം ഫ്രാന്‍സ് ഉള്‍പ്പെട്ട ഷെന്‍ജന്‍ രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ല. 

ട്രാന്‍സിറ്റ് വിസ ആവശ്യമില്ലെങ്കിലും  യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളുടെ ട്രാന്‍സിറ്റ് ഏരിയ വിട്ട് പുറത്തു പോകുന്നതിന്  അനുമതിയില്ല. താമസസൗകര്യവും ട്രാന്‍സിറ്റ് ഏരിയക്ക് പുറത്താവും ലഭ്യമാകുക. ഇതിന് ടൂറിസ്റ്റ് വിസ ആവശ്യമാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.