ലൈംഗിക പീഡനം; മദ്രസയില്‍ നിന്ന് 36 കുട്ടികളെ മോചിപ്പിച്ചു; മൗലവി അറസ്റ്റില്‍

Sunday 29 July 2018 2:37 am IST

പൂനെ:  പൂനെക്കടുത്ത് കത്രാജ് കോന്ധ്വയിലെ ഒരു മദ്രസയില്‍ നിന്ന് ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായ 36 കുട്ടികളെ പോലീസ് മോചിപ്പിച്ചു. കുട്ടികളെ പ്രകൃതി വിരുദ്ധ നടപടികള്‍ക്ക് ഇരയാക്കിയ റഹീം(21) എന്ന  മൗലവിയെ അറസ്റ്റു ചെയ്തിട്ടുമുണ്ട്. അഞ്ചിനും 15നും ഇടയ്ക്കുള്ള കുട്ടികളെയാണ് മോചിപ്പിച്ചത്. റഹീമിനെതിര െപോക്‌സോ ചുമത്തിയിട്ടുണ്ട്.

മദ്രസയില്‍ നിന്ന് ഒളിച്ചോടിയ പത്തു വയസുളള രണ്ടു കുട്ടികളെ റെയില്‍വേ സ്‌റ്റേഷനില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്. റെയില്‍വേ പോലീസ് വിവരം കുട്ടികളുടെ  സുരക്ഷയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സാഥിയെന്ന സംഘടനെ അറിയിച്ചു. സാഥി പ്രവര്‍ത്തകര്‍ വന്നാണ് പോലീസിന്റെ സഹായത്തോടെ സത്യം കണ്ടെത്തിയതും കുട്ടികളെ മോചിപ്പിച്ചതും, ബീഹാറിലെ ഭഗല്‍പ്പൂരില്‍ നിന്നുള്ള കുട്ടികളാണ് ഒളിച്ചോടാന്‍ ശ്രമിച്ചത്.

തങ്ങളുടെ വസ്ത്രങ്ങള്‍  അഴിപ്പിച്ച് സ്വകാര്യ ഭാഗങ്ങളില്‍ ഉസ്താദ്  സ്പര്‍ശിക്കാറുണ്ടായിരുന്നുവെന്ന് കുട്ടികള്‍ സാഥി, ബാലകല്യാണ്‍ സമിതി പ്രവര്‍ത്തകരോട് വെളിപ്പെടുത്തി. അനധികൃ മദ്രസാണിത്. പോലീസിലോ ചാരിറ്റി കമ്മീഷണറേറ്റിലോ രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. മദ്രസ വിദ്യാഭ്യാസ സ്ഥാപനമാണെങ്കിലും ഒരു നരകമായി മാറിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജനുവരിയില്‍  മഹാരാഷ്ട്രയിലെ നന്ദേഡില്‍ ഒരു ബാലനെ മൂന്നുപേര്‍ ചേര്‍ന്ന്  കൂട്ടപീഡനത്തിന് ഇരയാക്കിയിരുന്നു. ആറ് ആണ്‍കുട്ടികളെ പീഡനങ്ങള്‍ക്ക് ഇരയാക്കിയ മൗലവിയെ അടുത്തിലെ ഹൈദരാബാദിലെ ആസിഫ് നഗറില്‍ നിന്ന് അറസ്റ്റു ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.