ബിജെപി നേതാവിനെ തൃണമൂലുകാര്‍ വധിച്ചു

Sunday 29 July 2018 2:39 am IST

കൊല്‍ക്കത്ത: ബംഗാളിലെ സൗത്ത് പര്‍ഗാന 24ലെ മന്ദിര്‍ ബാസാറില്‍ ബിജെപി നേതാവ് ശക്തിപാദ സര്‍ദാറിനെ( 45്യൂ) തൃണമൂല്‍ പ്രവര്‍ത്തകര്‍ വധിച്ചു. തൃണമൂല്‍ നേതാക്കള്‍ക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വധത്തിനു പിന്നില്‍ തങ്ങള്‍ അല്ലെന്നാണ് അവരുടെ വാദം. മണ്ഡലം കമ്മിറ്റി അധ്യക്ഷനായിരുന്നു സര്‍ദാര്‍. രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ തൃണമൂല്‍ അക്രമികള്‍ പതിയിരുന്ന് ആക്രമിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തോടനുബന്ധിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മെയിലെ  തദ്ദേശ തെരഞ്ഞെടുപ്പു മുതല്‍ വധഭീഷണിയുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. ബ്‌ളോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപിയാണ് ജയിച്ചത്. അന്നു മുതല്‍ കടുത്ത ഭീഷണിയായിരുന്നു.ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമങ്ങള്‍ പതിവായിട്ടുണ്ട്. അടുത്തിടെ നാലോളം പ്രവര്‍ത്തകരെയാണ് തൃണമൂലുകാര്‍ വധിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.