ഫിറോസാബാദ് (യു.പി): ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് രാംഗര്‍ഹ് ഏരിയായിലെ ജാദവ്പുരിയില് ട്രക്ക് ഇടിച്ച് ഏഴ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റോഡരികില്‍ നിന്നവരാണ് ദുരന്തത്തിനിരയായത്. അമിതവേഗമാണ് അപകടത്തിന് കാരണം.
നാല് പേര് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര് ആശുപത്രിയിലാണ് മരിച്ചത്. ട്രക്കിന്റെ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: