യുപിയില്‍ കനത്ത മഴ; 33 മരണം

Sunday 29 July 2018 2:42 am IST

ലഖ്‌നൗ:   ഉത്തര്‍പ്രദേശില്‍  രണ്ടു ദിവസം തുടര്‍ച്ചയായുണ്ടായ കനത്തപേമാരിയിലും  കൊടുങ്കാറ്റിലും 33 പേര്‍ മരിച്ചു. ആഗ്രയില്‍ ആറ്, മുസഫര്‍ നഗറില്‍ മൂന്ന്, കസ്ഗഞ്ചില്‍ മൂന്ന്, മീററ്റിലും മെയിന്‍ പുരിയിലും നാലുപേര്‍ വീതം, ബറേലിയില്‍ രണ്ട് എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്കുകള്‍.

കാണ്‍പൂര്‍ ദേഹത്, മഥുര, ഗാസിയാബാദ്, ഹാപ്പുര്‍, റായ്ബറേലി, ജലൗന്‍, ജൗന്‍പൂര്‍, പ്രതാപ്ഗഡ്, ഫിറോസാബാദ്, ബുലന്ദ്ഷഹര്‍, അമേത്തി എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും  മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണസേന അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.