ന്യൂദല്‍ഹി: അംഗങ്ങള്‍ക്ക് പ്രോവിഡന്റ് ഫണ്ട് പണം ഇനി വേണമെങ്കില്‍ ഓഹരിവിപണയിലും നിക്ഷേപിക്കാം. ഇതിന് താല്‍പ്പര്യമുള്ളവര്‍ അനുമതി നല്‍കണമെന്നു മാത്രം. പുതിയ പരിഷ്ക്കാരമുള്പ്പെടുത്തിയുള്ളനയം തൊഴില്‍ മന്ത്രാലയത്തില്‍ തയ്യാറായി വരികയാണ്. നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ പരിധിയുണ്ട്. അത് പുതിയ നയത്തില്‍ നീക്കും.
അഞ്ചു കോടിഇപിഎഫ് അംഗങ്ങള്‍ക്ക് വേണമെങ്കില്‍ തങ്ങളുടെ പണം ഓഹരി വിപണിയില്‍ നികേഷപിക്കാാം. അഞ്ചു തരം നിക്ഷേപങ്ങള്‍ക്കാണ് അവസരം. ഒന്ന് സര്‍ക്കാര്‍ സെക്യൂരിറ്റുകള്, ഓഹരി നിക്ഷേപം, കടപ്പത്രങ്ങള്‍, പണവിപണി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയില്‍ പണം നിക്ഷേപിക്കാം. അത് അവരവരുടെ താല്‍പ്പര്യം പോലെ. ദേശീയ പെന്ഷന് പദ്ധതി പോലുള്ള നല്ല വരുമാനമുള്ള ഒന്നായി പിഎഫിനെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: