കെഎസ്ആര്‍ടിസിയില്‍ ആഗസ്റ്റ് എഴിന് പണിമുടക്ക്

Sunday 29 July 2018 2:48 am IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഭരണകക്ഷി യൂണിയനുകള്‍ ഉള്‍പ്പെടെ പണിമുടക്കിന്. സിഐടിയു, എഐടിയുസി യൂണിയനുകള്‍ ഉള്‍പ്പടെയുളള സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയാണ് പണിമുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് ഏഴിനാണ് പണിമുടക്ക്. ആറിന് രാത്രി 12 മണി മുതല്‍ ഏഴിന് രാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക്.

കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സൂചനപണിമുടക്ക് നടത്തുന്നതെന്ന് അറിയിച്ചു. കെഎസ്ആര്‍ടിഇഎ (സിഐടിയു), കെഎസ്ടിഇയു (എഐടി യുസി), കെഎസ്ടിഡബ്ല്യുയു (ഐഎന്‍ടിയുസി), കെഎസ്ടിഡി യു (ഐഎന്‍ടിയുസി) എന്നീ സംഘടനകളാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയിലുള്ളത്. വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്‌കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഷെഡ്യൂള്‍ പരിഷ്‌കാരം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.