വികാരിമാര്‍ക്ക് എതിരെയുള്ളത് ഒറ്റപ്പെട്ട ആരോപണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

Sunday 29 July 2018 2:55 am IST

തിരുവനന്തപുരം: വികാരിമാര്‍ക്ക്  എതിരെയുള്ള  ഒറ്റപ്പെട്ട ആരോപണത്തിന്റെ പേരില്‍  കുമ്പസരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടതിന്റെ യുക്തി മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫ പ്രസ്താവനയില്‍ പറഞ്ഞു.

ആരോപണത്തില്‍ കോടതി തീരുമാനം വരാനിരിക്കുന്നതേയുളളൂ. മതവിശ്വാസത്തിന്റെ ഭാഗമായി അനേകം വര്‍ഷങ്ങളായി ആചരിച്ചുപോരുന്ന കുമ്പസരത്തെപ്പറ്റി സഭയോടോ മറ്റ് മതസംഘടനകളോടോ ഒരു അന്വേഷണം പോലും നടത്താതെ ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത് ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ്. കമ്മീഷന്റെ  നടപടിയെ ഒരുവിധത്തിലും അംഗീകരിക്കില്ല, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.