ആള്‍ക്കൂട്ട കൊലയ്ക്ക് ജീവപര്യന്തം; പോലീസിനും ശിക്ഷ

Sunday 29 July 2018 3:13 am IST

ന്യൂദല്‍ഹി: ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെ കേന്ദ്രം കടുത്ത നടപടിക്ക് ഒരുങ്ങുന്നു. ഇത്തരം കൊലകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന കരട് തയ്യാറായെന്നാണ് സൂചന. പുതിയ നിയമത്തിനു പകരം നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കൊലപാതകം, കൊലപാതക ശ്രമം എന്നിവയ്ക്ക് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭാഗത്ത് ആള്‍ക്കൂട്ടക്കൊല കൂടി ഉള്‍പ്പെടുത്തിയുള്ള ഭേദഗതിക്കാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇന്നലെ ഇതു സംബന്ധിച്ച ഉന്നതല തല സമിതി യോഗം ചേര്‍ന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, നിയമ സെക്രട്ടറി, നീതിസെക്രട്ടറി, സാമൂഹ്യ നീതി സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു. 

ആള്‍ക്കൂട്ടക്കൊലകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ജീവപര്യന്തം, അഞ്ചു ലക്ഷം പിഴ എന്നിവയ്ക്കു പുറമേ ഇത് ജാമ്യമില്ലാ കുറ്റമാക്കും. ഇത്തരം അക്രമങ്ങളെപ്പറ്റി വിവരം ലഭിച്ചിട്ടും  നടപടിയെടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആറു മാസം തടവും അരലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.