ദക്ഷിണേഷ്യയിൽ ഭീകരവാദം ഉന്മൂലനം ചെയ്യാൻ പുതിയ പാക് സർക്കാർ പ്രവർത്തിക്കണം

Sunday 29 July 2018 10:23 am IST

ന്യൂദല്‍ഹി: ഭീകരവാദമില്ലാത്ത ദക്ഷിണേഷ്യയ്ക്കായി പാക്കിസ്ഥാനിലെ പുതിയ സർക്കാർ പ്രവർത്തിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ. ദക്ഷിണേഷ്യയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ പാക്കിസ്ഥാനിലെ പുത്തൻ സർക്കാർ പരിശ്രമിക്കണം. പൊതു തെരഞെടുപ്പിലൂടെ ജനാധിപത്യത്തിലുള്ള വിശ്വാസം ഉയർത്തിപ്പിടിച്ച പാക് ജനതയുടെ നിലപാടിനെ സ്വാഗതം ചെയ്യുമെന്ന് അറിയിച്ച അദ്ദേഹം പാക്കിസ്ഥാനിൽ പുരോഗമനവും സമൃദ്ധിയും സാക്ഷാത്കരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

ജൂലായ് 25ന് പാകിസ്ഥാനിൽ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന്‍ ഖാന്റെ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി 270 ല്‍ 116 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രതികരണം വന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.