ഇന്തോനേഷ്യയില്‍ ശക്തമായ ഭൂകമ്പം, 10 മരണം

Sunday 29 July 2018 11:03 am IST
ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് തുറസായ സഥലങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. ലംബോക്കിന് പുറമെ മറ്റൊരു വിനോദ സഞ്ചാര മേഖലയായ ബാലിയിലും ദേശീയ ഉദ്യാനമായ റിഞ്ചനിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ലംബോക്കില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പത്തുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം ഉൗര്‍ജിതമായി തുടരുകയാണ്.  പരിക്കേറ്റ നാല്‍പതോളെ പേരെ വിവിധ ആശുപത്രികളിലേക്കു മാറ്റി. മരിച്ചവരില്‍ അധികവും മലേഷ്യയില്‍ നിന്നുള്ള വിദേശ ടൂറിസ്റ്റുകളാണ്. 

ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് തുറസായ സഥലങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. ലംബോക്കിന് പുറമെ മറ്റൊരു വിനോദ സഞ്ചാര മേഖലയായ ബാലിയിലും ദേശീയ ഉദ്യാനമായ റിഞ്ചനിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആരംഭത്തില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ 66 ചെറുപ്രകമ്പനങ്ങളുമുണ്ടായി. ഇതില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഉണ്ടായിരുന്നു. ഭൂകമ്പത്തിന്റെ പ്രകമ്പനം തൊട്ടടുത്ത ദ്വീപായ ബാലിയിലും എത്തി.

നിരവധി നാശനഷ്ടങ്ങളാണ് പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലാണു കൂടുതല്‍ നാശനഷ്ടങ്ങള്‍. ലാംബാക്ക് ദ്വീപിന്റെ വടക്കുള്ള മത്താരം നഗരത്തിന്റെ വടക്കുകിഴക്ക് 50 കി.മീ. മാറിയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഏഴു കിലോമീറ്റര്‍ ആഴത്തിലാണു പ്രഭവകേന്ദ്രമെന്നതും ഭൂകമ്പത്തിന്റെ ആഘാതം കൂട്ടി. അതേസമയം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. 

ഇന്തൊനീഷ്യയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ബാലി. ലംബോക്കിലെ മൗണ്ട് റിന്‍ജാനി ദേശീയോദ്യാനം അടച്ചു. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ റിന്‍ജാനി പര്‍വതത്തിലേക്കുള്ള ട്രക്കിങ്ങും താല്‍ക്കാലികമായി നിര്‍ത്തി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.