കോട്ടയം: ശക്തമായ മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. ഞായറാഴ്ച രാവിലെയോടെ ഇരാറ്റുപേട്ട, ഭരണങ്ങാനം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി.
വെള്ളം കലങ്ങിമറിഞ്ഞു വരുന്നതിനാല്‍ എവിടെങ്കിലും ഉരുള്പൊട്ടലുണ്ടായത്തിന്റെ സംശയത്തിലാണ് ജനങ്ങള്‍. രണ്ടാഴ്ചമുമ്പും മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍പ്പോള്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു.
ശനിയാഴ്ച രാത്രിയും ഇന്നു രാവിലെയുമായി ശക്തമായ മഴയാണ് കോട്ടയത്തു പെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: