കരുണാനിധിയെ ഉപരാഷ്ട്രപതി സന്ദർശിച്ചു

Sunday 29 July 2018 12:16 pm IST

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ കാവേരി ആശുപത്രിയില്‍ എത്തിയാണ് വെങ്കയ്യ നായിഡു കരുണാനിധിയെ കണ്ടത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്നു കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍മല സീതാരാമന്‍, തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെ പല പ്രമുഖരും ആരോഗ്യസ്ഥിതി അന്വേഷിച്ച്‌ ആശുപത്രിയിലെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.