കൊച്ചി: ഉപജീവനത്തിനായി മീന്‍ വിറ്റ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ഹനാനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ പാലാരിവട്ടം പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇയാലെ വിട്ടയച്ചു. ഹനാന്റെ മീന്വില്പന നാടകമെന്നായിരുന്നു നൂറുദ്ദീന്റെ ഫേസ്ബുക്ക് ലൈവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: