ന്യൂ ഓര്‍ലന്‍സില്‍ വെടിവയ്പ്പ് , മൂന്നുപേര്‍ കൊല്ലപ്പെട്ടു

Sunday 29 July 2018 1:02 pm IST

ലൂസിയാന: അമേരിക്കയിലെ ന്യൂ ഓര്‍ലന്‍സില്‍ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി ക്ലായിബോര്‍ണെ അവന്യുവിലായിരുന്നു സംഭവം. 

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖംമൂടി ധരിച്ച കൊലയാളികള്‍ ആള്‍കൂട്ടത്തിനു നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. 

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അക്രമികളെ പിടികൂടാനായിട്ടില്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.