കോതമംഗലത്ത് ഉരുള്‍പൊട്ടല്‍ ; വീടുകളില്‍ വെള്ളം കയറി

Sunday 29 July 2018 2:07 pm IST

കൊച്ചി : കോതമംഗലം മുള്ളരിങ്ങാട് വനത്തില്‍ ഉരുള്‍പൊട്ടി നൂറോളം വീടുകളില്‍ വെള്ളം കയറി. വാളാച്ചിറ, പല്ലാരി മംഗലം , കൂറ്റംവേലി, മണിക്കിണര്‍ എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.

ഉരുള്‍ പൊട്ടല്‍ വനത്തിനുള്ളിലായതിനാല്‍ ജനങ്ങള്‍ക്ക് ഭീഷണിയില്ല. പുലര്‍ച്ചെ 5 മണിയോടെ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.പുലര്‍ച്ചെ മൂന്നുമണിയോടെയാണ്  ജലനിരപ്പുയര്‍ന്നത് .സ്ഥലത്തെ ഒട്ടുമിക്ക വീടുകളും വെള്ളംകയറിയ അവസ്ഥയിലാണ്.

റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആവശ്യമായ സഹായം നല്‍കിത്തുടങ്ങിയിട്ടുണ്ട് . ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ശക്തമായ മഴ ഇപ്പോഴും ഈ പ്രദേശത്ത് തുടരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.