ഇരിട്ടി: കഴിഞ്ഞ 25 ന് ഇരിട്ടിക്കുത്ത് കീഴൂര്‍ കുളിച്ചെമ്പ്രയിലുണ്ടായ വാഹനപകടത്തില്‍ പരികേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരണപ്പെട്ടു. തില്ലങ്കേരി കാവുംമ്പടിയിലെ റഫ്ഷാന മന്‍സിലില്‍ എം.അബൂബക്കര്‍-കാഞ്ഞിരാണ്ടി റുഖിയ ദമ്പതികളുടെ മകന് കെ.മുഹ്സില്‍ (20) ആണ് മരണപ്പെട്ടത്. അപകടത്തില്‍ കാവുംമ്പടിയിലെ മുംതാസ് മന്‍സിലില്‍ എന്‍.എന്‍.മുനീര്‍ അന്നുതന്നെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച കീഴൂര്‍ പെട്രോള്‍ പമ്പിനു സമീപം ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ എതിരെ വരികയായിരുന്ന സ്വകാര്യ ബസ്സിലിടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ മുഹ്സിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ ഞായറാഴ്ച്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: മുസമ്മില്‍, റമീസ്, റുക്സാന, റിസ്വാന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: