അദ്ധ്യാപികയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Sunday 29 July 2018 8:59 pm IST

 

ഇരിട്ടി : സ്‌കൂള്‍ അദ്ധ്യാപികയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിക്കോട്ടക്കരി  സെന്റ് തോമസ് ഹൈസ്‌കൂള്‍ അദ്ധ്യാപിക എം.പി. മേരി (ലാലി 42 ) യെയാണ് ചരലിലെ വീട്ടു കിണറ്റില്‍ ഇന്നലെ പുലര്‍ച്ചെ 2 മണിയോടെ  മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ ഇരിട്ടി അഗ്‌നിശമനസേന  പ്രവര്‍ത്തകരും കരിക്കോട്ടക്കരി പോലീസും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലോറി െ്രെഡവര്‍ കരിക്കോട്ടക്കരി സ്വദേശി പാംപ്ലാനില്‍ സാബുവിന്റെ ഭാര്യയാണ്. മക്കള്‍: എബിലി സാബു, ഹെല്‍സ സാബു, ഏയ്ഞ്ചല്‍ സാബു (മൂവരും അങ്ങാടിക്കടവ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.