ശ്രീ ശങ്കരവിദ്യാനികേതനില്‍ ഗുരുപൂര്‍ണിമ ആഘോഷിച്ചു

Sunday 29 July 2018 9:00 pm IST

 

മയ്യില്‍: കുറ്റിയാട്ടൂര്‍ ശ്രീ ശങ്കരവിദ്യാനികേതന്റെ ആഭിമുഖ്യത്തില്‍ വിശ്വഗുരു വേദവ്യാസന്റെ ജന്മദിനം ഗുരുപൂര്‍ണിമ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അഗ്‌നിഹോത്രത്തോടെ ആരംഭിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ഗുരുപാദുകാസ്‌തോത്രം ചൊല്ലി. ഗ്രാമത്തിലെ മുതിര്‍ന്ന ഗുരുശ്രേഷ്ഠന്‍മാരായ കെ.ഗോവിന്ദന്‍ മാസ്റ്റര്‍, പി.പി.രാഘവന്‍ മാസ്റ്റര്‍, കെ.പത്മനാഭന്‍ മാസ്റ്റര്‍, ശ്രീലത ടീച്ചര്‍ എന്നിവരെ പാദപൂജ ചെയ്ത് പൊന്നാട അണിയിച്ച് ആദരിച്ചു. പരിപാടിയില്‍ കെ.ഗോവിന്ദന്‍ മാസ്റ്റര്‍ ഗുരുപൂജാ സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ പ്രീതി രാമപുരം, വൈസ് പ്രിന്‍സിപ്പല്‍ പി.രമേഷ്, വിദ്യാലയ സമിതി സെക്രട്ടറി കെ.കെ.നാരായണന്‍, സിദ്ധാര്‍ത്ഥ്, സുമിത്ര തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി രക്ഷാകര്‍ത്താക്കളും ഗുരുക്കന്‍മാരും പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.