വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് ക്യാമ്പ് സമാപിച്ചു

Sunday 29 July 2018 9:00 pm IST

 

കണ്ണൂര്‍: എന്‍എസ്എസ് കണ്ണൂര്‍ താലൂക്ക് യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട് മെന്റിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി യൂണിയന്‍ ഹാളില്‍ നടന്ന വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് ക്യാമ്പ് സമാപിച്ചു. പരിപാടി എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ വി.രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു യൂണിയന്‍ ചെയര്‍മാന്‍ ഇ.പി.പത്മനാഭന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഗോക്കടവ് ചന്ദ്രശേഖരന്‍ നായര്‍, വി.എം.തോമസ്, ഡോ.പ്രീത, അഡ്വ.എം.എം.ഷജിത്ത് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത. എച്ച്ആര്‍ കോഡിനേറ്റര്‍ അഡ്വ.കെ.എന്‍.ഷാജി സ്വാഗതവും യൂണിയന്‍ സെക്രട്ടറി പി.ജയപ്രകാശ് നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.