പെട്രോള്‍ ഡീലര്‍മാര്‍ നേരിടുന്ന പ്രശ്ങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം

Sunday 29 July 2018 9:00 pm IST

 

ഇരിട്ടി: പെട്രോള്‍ വില്‍പ്പന രംഗത്ത് പെട്രോള്‍ ഡീലര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഉടനടി പരിഹാരം കണ്ടെത്തണമെന്ന് കണ്ണൂര്‍ ജില്ലാ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി താലൂക്ക് വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. പെട്രോളിയം കമ്പനികളില്‍ നിന്നും ഡീലര്‍മാര്‍ക്കുനേരെ നിരന്തരമുണ്ടാകുന്ന ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം. ഇല്ലാത്തപക്ഷം പമ്പുകള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍ ആലോചിക്കേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. കീഴൂരില്‍ ആരംഭിച്ച അസോസിയേഷന്‍ ഓഫീസിന്റെ ഉദ്ഘാടനവും വാര്‍ഷിക പൊതുയോഗവും ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സിക്രട്ടറി കെ.കെ.രജിത്ത്, കെ.കെ.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.