പച്ചിലകള്‍ക്കൊണ്ടുള്ള വിഭവങ്ങളുടെ പ്രദര്‍ശനം

Sunday 29 July 2018 9:03 pm IST

 

ചെറുപുഴ: ചെറുപുഴ ജെഎംയുപി സ്‌കൂളില്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ പച്ചിലകള്‍ക്കൊണ്ടുള്ള വിഭവങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. കര്‍ക്കിടക മാസത്തില്‍ ഇലക്കറികള്‍ക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു പ്രദര്‍ശനം. 

ജെഎംയുപി സ്‌കൂള്‍ പരിസ്ഥിതി ക്ലബ് കുട്ടികള്‍ക്ക് ഇലക്കറികളെക്കുറിച്ചും പച്ചിലകള്‍ക്കൊണ്ട് ഉണ്ടാക്കാവുന്ന നിരവധി വിഭവങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ഒരുക്കിയ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. കുട്ടികള്‍ക്ക് ഇവയൊക്കെ വിവരിച്ച് നല്‍കിയത് കോലുവള്ളിയിലെ മഠത്തില്‍ കോളിയാട്ട് അമ്മിണിയമ്മയാണ്. തന്റെ വീടിന് സമീപത്ത് നിന്നും ശേഖരിച്ച് കൊണ്ടുവന്ന പച്ചിലകള്‍ കുട്ടികളെക്കാണിച്ച് അവയുടെ ഗുണങ്ങള്‍ വിവരിച്ച് കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. കാട്ടുതാളി, നാട്ടുതാളി, മുക്കുറ്റി, മത്തനില, പയറില, പലതരം ചീരകള്‍ എന്നിവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. കുട്ടികള്‍ അമ്മണിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. പച്ചികള്‍ക്കൊണ്ടുണ്ടാക്കിയ കട്‌ലറ്റ്, ദോശ, ഉപ്പേരി, ചമ്മന്തി, പുട്ട്, അച്ചാര്‍, തോരന്‍, തുടങ്ങി ഇരുനൂറ്റമ്പതോളം വിഭവങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. അധ്യാപകരായ പി.ലീന, എം.എസ്.മിനി, ടി.പി. പ്രഭാകരന്‍, വിദ്യാര്‍ഥികളായ ശില്‍പ്പ വര്‍ഗീസ്, അനന്യ രവി എന്നിവര്‍ നേതൃത്വം നല്‍കി.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.