ബിജെപി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Sunday 29 July 2018 9:06 pm IST

 

പെരിങ്ങോം: സര്‍ക്കാര്‍ പദ്ധതികള്‍ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ ബിജെപി പെരിങ്ങോം വയക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരിങ്ങോം-വയക്കര പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബിജെപി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.തമ്പാന്‍ അധ്യക്ഷത വഹിച്ചു. ബിജെപി പയ്യന്നൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് ടി.രാമകൃഷ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പ്രഭാകരന്‍ കടന്നപ്പള്ളി, യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് രൂപേഷ് തൈവളപ്പില്‍, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എം.കെ.മുരളി തുടങ്ങിയവര്‍ സംസാരിച്ചു. കെ.വി.രാമചന്ദ്രന്‍ സ്വാഗതവും സി.വി രമേശന്‍ നന്ദിയും പറഞ്ഞു. മാര്‍ച്ചിന് കെ.ഭാസ്‌ക്കരന്‍, സതീശന്‍, ടി.പി മാധവന്‍, ടി.വി.ദാമോദരന്‍, രമ സനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.