ഇരിക്കൂര്‍: മാമാനം ദേവസ്വത്തിന് കീഴിലുള്ള പെരുമണ്ണ് ശ്രീ ചുഴലി ഭഗവതിക്ഷേത്രത്തില്‍ രാമായണ മനനസത്രം സംഘടിപ്പിച്ചു. കെ.ടി.പ്രഹ്ലാദ് സത്രം ഉദ്ഘാടനം ചെയ്തു. ക്ഷേത്രക്കമ്മറ്റി പ്രസിഡണ്ട് പി.കെ.സോമന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. മനനസത്രത്തില് ആദ്ധ്യാത്മികാചാര്യന്മാരായ ടി.ഉണ്ണികൃഷ്ണ വാര്യര്‍, പ്രവീണ്‍ പനോന്നേരി, അഡ്വ.കൃഷ്ണകുമാര്‍ പിലാത്തറ, കെ.എന്‍.രാധാകൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. മനനസത്രത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, നിറമാല, ചുറ്റുവിളക്ക് എന്നിവയും നടന്നു. മാതൃസമിതയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ രാമായണപാരായണം നടന്നുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: