ആഗസ്റ്റ് പതിനാലിനു മുന്‍പ് സര്‍ക്കാര്‍ രൂപീകരിക്കും: തെഹരീക്കെ ഇന്‍സാഫ്

Monday 30 July 2018 1:16 am IST
പാക് നിയമം അനുസരിച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പ് വിജയിച്ച സീറ്റുകളില്‍ ഒന്നൊഴികെ മറ്റെല്ലാം അദ്ദേഹം ഒഴിയേണ്ടതായി വരും. ഇങ്ങനെ വരുമ്പോള്‍ ഭൂരിപക്ഷം വീണ്ടും കുറയാന്‍ ഇടയാകും. ഇതുകൊണ്ടു കൂടിയാണ് ചെറുപാര്‍ട്ടികളെയും സ്വതന്ത്രന്മാരെയും സമീപിക്കാനുള്ള ശ്രമം പാര്‍ട്ടി ശക്തമാക്കിയിരിക്കുന്നത്.

ഇസ്ലാമാബാദ്: പാക് സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14ന് മുന്‍പ് പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് അദ്ദേഹത്തിന്റെ പാക്കിസ്ഥാന്‍ തെഹരീക്കെ ഇന്‍സാഫ് പാര്‍ട്ടി പ്രഖ്യാപിച്ചു.  

പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ട കേവല ഭൂരിപക്ഷത്തില്‍ നിന്നും 12 സീറ്റുകള്‍ പിന്നിലാണ് പിടിഐ. മത്സരിച്ച അഞ്ച് സീറ്റുകളിലും ഇമ്രാന്‍ ഖാന്‍ വിജയിച്ചിരുന്നു. പാക് നിയമം അനുസരിച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പ് വിജയിച്ച സീറ്റുകളില്‍ ഒന്നൊഴികെ മറ്റെല്ലാം അദ്ദേഹം ഒഴിയേണ്ടതായി വരും. ഇങ്ങനെ വരുമ്പോള്‍ ഭൂരിപക്ഷം വീണ്ടും കുറയാന്‍ ഇടയാകും. ഇതുകൊണ്ടു കൂടിയാണ് ചെറുപാര്‍ട്ടികളെയും സ്വതന്ത്രന്മാരെയും സമീപിക്കാനുള്ള ശ്രമം പാര്‍ട്ടി ശക്തമാക്കിയിരിക്കുന്നത്.

ഇമ്രാനും പട്ടാളവും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുെവന്ന് ആരോപിച്ച് മറ്റ് പാര്‍ട്ടികള്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

പിപിപി, പിഎംഎല്‍-എന്‍ എന്നീ പ്രമുഖ പാര്‍ട്ടികള്‍ അടുത്ത ദിവസം വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് കൂടിക്കാഴ്ച നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.