ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെയുള്ള സംസ്ഥാനത്തെ ആദ്യ ഐഡിയല്‍ ലബോറട്ടറി ഉദ്ഘാടനത്തിന് സജ്ജമായി. ഹരിപ്പാട് ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്ഥാപിച്ച ലാബ് അടുത്തമാസം ആദ്യവാരം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 50 ലക്ഷം രൂപ ചെലവില്‍ കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ആദ്യഘട്ടമായി ഐഡിയല്‍ ലാബുകള്‍ സജ്ജമാക്കുന്നത്.
വിദ്യാര്‍ഥികളുടെ കഴിവുകള്‍ ലോകനിലവാരത്തില്‍ ഉയര്‍ത്തുന്നതിനൊപ്പം പുതിയവ കണ്ടെത്താനുമായി രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് ഐഡിയല്‍ ലാബുകള്‍ ഒരുക്കുന്നത്. പാഠപുസ്തകത്തിലെ എല്ലാ പരീക്ഷണവും സ്വയം ചെയ്തു നോക്കാന്‍ അവസരമൊരുക്കുകയാണ് ലാബില്‍.
മറ്റു സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും കൂടി, പരീക്ഷണ നിരീക്ഷണത്തിന് ഉപയോഗിക്കാന്‍ കഴിയും വിധത്തില്‍ ഒരു ശാസ്ത്ര ഹബ്ബായി ഐഡിയല്‍ ലാബ് മാറും. ഒമ്പതു മുതല്‍ 12-ാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ഇത്തരമൊരു നൂതന ലാബ് രാജ്യത്തു തന്നെ ആദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: