പതിനഞ്ചാം വയസ്സില്‍ എഞ്ചിനീയറിങ് ബിരുദം: അഭിമാനമായി മലയാളി ബാലന്‍

Monday 30 July 2018 3:59 am IST

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജന് പതിനഞ്ചാം വയസ്സില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം. അമേരിക്കയില്‍ താമസമാക്കിയ മലയാളി ദമ്പതികളുടെ മകന്‍ തനിഷ്‌ക് എബ്രഹാം എന്ന ബാലനാണ്് അത്യപൂര്‍വ നേട്ടത്തിന് ഉടമയായത്. മലയാളികളായ ബിജോ എബ്രഹാം, താജി എബ്രഹാം ദമ്പതികളുടെ മകനായ തനിഷ്‌ക്, ബയോമെഡിക്കല്‍ എഞ്ചിനീയറിങ് ബിരുദമാണ് സ്വന്തമാക്കിയത്. പിഎച്ച്ഡിയാണ് തനിഷ്‌കിന്റെ അടുത്ത ലക്ഷ്യം. പതിനൊന്നാം വയസ്സില്‍ കമ്യൂണിറ്റി കോളേജില്‍ നിന്ന് ബിരുദവും തനിഷ്‌ക് സ്വന്തമാക്കിയിരുന്നു. 

തന്റെ നേട്ടത്തില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് തനിഷ്‌ക് മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന്‍ ബിജോ എബ്രഹാം സോഫ്റ്റ് വെയര്‍ എഞ്ചിനീയറും അമ്മ താജി എബ്രഹാം മൃഗ ഡോക്ടറുമാണ്. ഒത്തിരി ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമുള്ള തനിഷ്‌കിന് എല്ലാ പിന്തുണയും നല്‍കുമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.  

പൊള്ളലേറ്റവരെ സ്പര്‍ശിക്കാതെ തന്നെ ഹൃദയമിടിപ്പ് പരിശോധിക്കാനുള്ള യന്ത്രവും തനിഷ്‌ക് രൂപകല്‍പന ചെയ്തിട്ടുണ്ട്. പുതിയ പല കണ്ടുപിടുത്തങ്ങളും നടത്താന്‍ താത്പര്യമുള്ള തനിഷ്‌കിന്റെ ഏറ്റവും വലിയ സ്വപ്‌നം, ക്യാന്‍സര്‍ പൂര്‍ണമായും ഭേദമാക്കാനുള്ള ചികിത്സാ രീതി വികസിപ്പിക്കുക എന്നതാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യുസി ഡേവിസ് അക്കാദമിയില്‍ നിന്ന് എംഡി നേടുവാനുള്ള തയ്യാറെടുപ്പിലാണ് തനിഷ്‌ക്. ടിയാര തങ്കം എബ്രഹാം അനുജത്തിയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.