ന്യൂദല്‍ഹി: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന യാസര്‍ ദോഗു ഇന്റര്‍നാഷണല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്രംഗ് പൂനിയയും പിങ്കിയും സ്വര്‍ണ മെഡല്‍ നേടി. അതേസമയം ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവായ സാക്ഷി മാലിക്കിന് മെഡല്‍ നേടാനായില്ല. ഇന്ത്യക്ക് മൊത്തം പത്ത് മെഡലുകള്‍ ലഭിച്ചു.
70 കിഗ്രാം വിഭാഗത്തിലാണ് ബജ്രംഗ് പൂനിയ സ്വര്‍ണം നേടിയത്. ഫൈനലില്‍ പൂനിയയുടെ എതിരാളിയായ ആന്ഡ്രിവ് പരിക്കിനെ തുടര്‍ന്ന് പിന്മാറി. വനിതകളുടെ 55 കിഗ്രാം വിഭാഗത്തിലാണ് പിങ്കി സ്വര്‍ണമണിഞ്ഞത്്. ഉക്രെയ്നിന്റെ ഓള്‍ഗയെ 6-3 ന് തോല്‍പ്പിച്ചു. 61 കിഗ്രാം വിഭാഗത്തില്‍ സന്ദീപ്് വെള്ളി മെഡല്‍ നേടി. ഫൈനലില്‍ ഇറാന്റെ മുഹമ്മദ്ബാഗറോട് 2-8 ന് തേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: