ന്യൂദല്‍ഹി: ഇന്ത്യയുടെ സ്മൃതി മന്ദാന വനിതകളുടെ ട്വന്റി 20 മത്സരത്തില്‍ പതിനെട്ട് പന്തില്‍ അമ്പത് റണ്‍സ് നേടി ന്യൂസിലന്‍ഡ് താരം സോഫി ഡിവിയന്റെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോഡിനൊപ്പം എത്തി.
കെ.ഐ.എ സൂപ്പര്‍ ലീഗില്‍ വെസ്റ്റേണ്‍ സ്റ്റോം താരമായ സ്മൃതി മന്ദാന ലോഫ്ബോറോ ലൈറ്റിനിങ്ങിനെതിരായ മത്സരത്തിലാണ് റെക്കോഡിട്ടത്. 19 പന്ത് നേരിട്ട മന്ദാന അഞ്ചു ഫോറും നാല് സിക്സറും അടിച്ച് 52 റണ്‍സുമായി പുറത്താകാതെ നിന്നു.
2005ല്‍ ബെംഗളൂരുവില്‍ ഇന്ത്യക്കെതിരായ ട്വന്റി 20 മത്സരത്തിലാണ് ന്യൂസിലന്‍ഡിന്റെ സോഫി ഡിവിയന്‍ പതിനെട്ട്് പന്തില്‍ അമ്പത് റണ്‍സ് നേടി റെക്കോഡിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: