ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് ആരംഭിക്കും

Monday 30 July 2018 4:35 am IST

നാന്‍ജിങ്(ചൈന): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് ആരംഭിക്കും.  പി.വി.സിന്ധുവും സൈന നെഹ്‌വാളും വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകളാണ്. പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

ലോക ചാമ്പ്യന്‍ഷിപ്പില്‍ മികച്ച റെക്കോഡുള്ള കളിക്കാരിയാണ് സിന്ധു. 2013, 2014 വര്‍ഷങ്ങളിലും വെങ്കലവും കഴിഞ്ഞ വര്‍ഷം വെള്ളി മെഡലും സ്വന്തമാക്കി. കഴിഞ്ഞ തവണ ഗ്ലാസ്‌ക്കോയില്‍ നടന്ന ഫൈനലില്‍ ജപ്പാന്റെ നസോമി ഒകുഹാരയോട് സിന്ധു പൊരുതിത്തോല്‍ക്കുകയായിരുന്നു.

ഇത്തവണ ലോക ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ കടുത്ത വെല്ലുവിളി നേരിടേണ്ടിവണ്ടി വരും.ആദ്യ റൗണ്ടില്‍ ഫിട്രിയാനിയാണ് എതിരാളി. മൂന്നാം റൗണ്ടില്‍ കൊറിയയുടെ സങ് ജി ഹുന്നിനെ നേരിടേണ്ടിവരും. ക്വാര്‍ട്ടര്‍ ഫൈനലില്‍ മിക്കവാറും നിലവിലെ ചാമ്പ്യനായ നസോമി ഒകുഹാരയായരിക്കും എതിരാളി.

സൈന നെഹ്‌വാളിനും ലോക ചാമ്പ്യന്‍ഷിപ്പില്‍ മികച്ച റെക്കോഡുണ്ട്. 2015ല്‍ വെള്ളിയും 2017ല്‍ വെങ്കലവും കരസ്ഥമാക്കി. ആദ്യ മത്സരത്തില്‍  സ്വിസിന്റെ സബ്രീനയേയോ തുര്‍ക്കിയുടെ അലിയയേയോ നേരിടണം.

കോമണ്‍വെല്‍ത്ത്് ഗെയിംസില്‍ വെളളി മെഡല്‍ നേടിയ ശ്രീകാന്തിനും ആദ്യ റൗണ്ടുകളില്‍ ശക്തരായ എതിരാളികളുമായി ഏറ്റുമുട്ടണം. മൂന്നാം റൗണ്ടില്‍ പതിമൂന്നാം സീഡായ ജോനാഥന്‍ ക്രിസ്റ്റിയായിരിക്കും എതിരാളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.