പെണ്‍പട തയാറായി; നാളെ പാസിംഗ് ഔട്ട്

Monday 30 July 2018 4:49 am IST

തിരുവനന്തപുരം: ക്രമസമാധാന പരിപാലനത്തിന് പെണ്‍പട തയ്യാറായി. കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി രൂപീകരിച്ച വനിതാ പോലീസ് ബറ്റാലിയന്റെ പാസിങ് ഔട്ട് പരേഡ് നാളെ നടക്കും.  2017ല്‍ സര്‍ക്കാര്‍ തീരുമാന പ്രകാരമാണ് വനിതാ ബറ്റാലിയന്‍ രൂപീകരിച്ചത്. ഇതിനായി കഴക്കൂട്ടം മേനംകുളത്ത് 10 ഏക്കര്‍ സ്ഥലത്ത് വനിതാ ബറ്റാലിയന്റെ ഓഫീസും ആരംഭിച്ചു.

തൃശ്ശൂര്‍ കേരള പോലീസ് അക്കാദമിയിലായിരുന്നു പരിശീലനം. 578  വനിതകളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. 

സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യല്‍, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലക

ൡ ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ വിമന്‍ ട്രെയിനിങ് സെന്റര്‍  ഇ-ലേണിങ് ക്യാമ്പസില്‍ നിന്നും ഐ നോ ജന്‍ഡര്‍ - 1, 2, 3  മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളവരാണ് ഈ സേനാംഗങ്ങള്‍. കേസ് ഡയറി തയ്യാറാക്കുന്നതില്‍ നിന്നും തുടങ്ങി കുറ്റാന്വേഷണത്തിലും പരിശീലനം ലഭിച്ചു. 44 പേര്‍ കമാന്‍ഡോ പരിശീലനവും നേടിയിട്ടുണ്ട്. 

ഇവരെ ഉപയോഗപ്പെടുത്തി ആദ്യമായി സംസ്ഥാനത്ത് ഒരു വനിതാ കമാന്‍ഡോ വിങ്ങും ഇതോടൊപ്പം ആരംഭിക്കും. 

എസ്പി ആര്‍. നിശാന്തിനിയാണ് പ്രഥമ വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റ്. നാളെ രാവിലെ 7.30ന് കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പാസ്സിംഗ് ഔട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും.  വനിതാ കമാന്‍ഡോകളുടെ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പ്രദര്‍ശനവും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.